ചൂണ്ടൽ വെട്ടുക്കാട് തെരുവ് നായ ആക്രമണം. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു.


ചൂണ്ടൽ വെട്ടുക്കാട് തെരുവ് നായ ആക്രമണം. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. രായമരയ്ക്കാർ വീട്ടിൽ ഹംസയുടെ മക്കളായ ഫായിസ ഫാത്തിമ(10), അസീം (5) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകീട്ട് 7.45 ഓടെയാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു കുട്ടികളെയും കേച്ചേരി ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post