കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന റാലി സംഘടിപ്പിച്ചു


 കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന റാലി സംഘടിപ്പിച്ചു.നഗരസഭ കാര്യാലയത്തിൽ നിന്ന് ആരംഭിച്ച റാലി ടൗൺഹാളിൽ സമാപിച്ചു.

നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

 ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ എൻ സി സി വിദ്യാർത്ഥികൾ, വിവിധ സ്കൂളുകളിൽ നിന്നുള്ള എൻസിസി, സ്കൗട്ട്, എൻഎസ്എസ്, ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

 ടൗൺഹാളിൽ ചേർന്ന റിപ്പബ്ലിക് ദിന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ  നിർവഹിച്ചു.

 വിദ്യാഭ്യാസ–കല–കായിക സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആർഷ ജിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. സോമശേഖരൻ, മിഷ സെബാസ്റ്റ്യൻ, പുഷ്പാ ജോൺ, മിനി മോൻസി എന്നിവർ സംസാരിച്ചു.

കേരള കലാമണ്ഡലം കലാരത്ന പുരസ്‌കാരം നേടിയ രാജപ്പൻ മാരാർ, കേരള സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡ് നേടിയ പോർക്കളങ്ങാട് ഫാമിലി ഹെൽത്ത് സെന്റർ, സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ കലാ–കായിക രംഗങ്ങളിലും ശാസ്ത്രോത്സവത്തിലും വിജയിച്ച വിദ്യാർത്ഥികൾ, കുന്നംകുളത്തിന്റെ പൈതൃകമായ പിണ്ടി പെരുന്നാൾ വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച 18 കമ്മിറ്റികൾ, നഗരസഭയുടെ ശുചീകരണ വിഭാഗം തൊഴിലാളികൾ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സ്കൂളുകൾ എന്നിവർക്കുള്ള ആദരവും അനുമോദനവും ചടങ്ങിൽ നടന്നു.


നഗരസഭ സെക്രട്ടറി കെ.കെ. മനോജ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post