ചങ്ങരംകുളത്ത് കാണാത്തായ വിദാർത്ഥിയെ കണ്ടെത്തി


 ചങ്ങരംകുളം മാന്തടത്ത് നിന്ന് കാണാതായ ആദിദേവിനെ നാലു ദിവസങ്ങൾക്ക് ശേഷം ചങ്ങരംകുളത്ത് നിന്ന് കണ്ടെത്തി.വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടര മണിയോടെയാണ് ആദിദേവിനെ കണ്ടെത്തിയത്.മൂക്കുതലഹെസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയും മാന്തടം സ്വദേശിയുമായ ആദിദേവിനെ ഞായറാഴ്‌ചയാണ് മുതലാണ് കാണാതായത്.വ്യാഴാഴ്‌ച കാലത്ത് പാലക്കാട് വിദ്യാർത്ഥിയെ കണ്ടതായി പോലീസിന് വിവരം ലഭിക്കുകയും പോലീസ് ഇവിടെ എത്തി അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു.ചങ്ങരംകുളം എസ്ഐ ശ്രീലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.ഇതിനിടെ

മദർ ആശുപത്രിക്ക് പരിസരത്ത് വച്ച് ചിയ്യാനൂർ സ്വദേശിയായ യുവതികൾ ആദിദേവ് നടന്ന് വരുന്നത് കണ്ട് തിരിച്ചറിയുകയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ചങ്ങരംകുളം പോലീസെത്തി ആദിദേവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്‌തു

Post a Comment

Previous Post Next Post