ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചു സ്വീകരിച്ചു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു.
വർഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനൽ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതൽ എൻറെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും രാജി ലൂക്കോസ് പറഞ്ഞു.


