മികവിന്റെ അംഗീകാരം: പട്ടിത്തറയിലെ ഉഷാ മണി ടീച്ചർക്ക് സംസ്ഥാന അവാർഡ്


 പട്ടിത്തറ: മികച്ച പ്രവർത്തനങ്ങൾക്കുള്ള 2024–25 വർഷത്തെ സംസ്ഥാന അവാർഡ് പട്ടിത്തറ പഞ്ചായത്തിലെ മൂന്നാം വാർഡ് അങ്കണവാടി (നമ്പർ 50) വർക്കർ ഉഷാ മണി ടീച്ചറെ തേടിയെത്തി. 34 വർഷമായി അങ്കണവാടി രംഗത്ത് സേവനം അനുഷ്ഠിച്ചു വരുന്ന ടീച്ചറുടെ അർപ്പണബോധത്തിനും പ്രവർത്തന മികവിനുമുള്ള വലിയ അംഗീകാരമാണിത്.1992-ൽ പ്രശാന്തി കൃഷ്ണൻ നായർ വിട്ടുനൽകിയ താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 1997 മുതൽ കെ.വി. വാസു സൗജന്യമായി നൽകിയ സ്ഥലത്ത് ബ്ലോക്കും ഗ്രാമപഞ്ചായത്തും ചേർന്ന് നിർമ്മിച്ച കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചു വരുന്നത്.നാടിന്റെയും കുരുന്നുകളുടെയും പ്രിയങ്കരിയായ ഉഷാ മണി ടീച്ചർ, ഔദ്യോഗിക ജീവിതത്തിലുടനീളം പുലർത്തിയ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമാണ് ഈ സംസ്ഥാന അവാർഡിന് അർഹയാക്കിയത്.

Post a Comment

Previous Post Next Post