കൂറ്റനാട്:തണ്ണീർക്കോട്–കൂറ്റനാട് റൂട്ടിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ 65 വയസ്സുള്ള വയോധിക മരണപ്പെട്ടു. കളരിക്കൽ വീട്ടിൽ സാവത്രിയാണ് മരണപ്പെട്ടത്.
രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കൂറ്റനാട് ഭാഗത്ത് നിന്ന് തണ്ണീർക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രാക്ടർ റോഡ് ക്രോസ് ചെയ്യുന്നതിനിടെ സാവത്രിയെ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാവത്രിയെ ഉടൻ കൂറ്റനാടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



