ലഹരിക്കെതിരെ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
കപ്പൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കുമരനല്ലൂർ ഹൈസ്കൂൾ മൈതാനിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.മത്സരത്തിൽ കെ.എഫ്.ജി കുമരനല്ലൂർ ചാമ്പ്യൻമാരായി. റെഡ് സ്റ്റാർ കൊടിക്കാംകുന്ന് റണ്ണേഴ്സ് കപ്പ് നേടി. വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രാജീവ്, വാർഡ് അംഗം അലി കുമരനല്ലൂർ, കെ. നൂറുൽ അമീൻ, പഞ്ചായത്ത് സെക്രട്ടറി എ.ജെ. പ്രശാന്ത് എന്നിവർ നിർവഹിച്ചു.ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.ഷരീഫ് അന്നിക്കര, വി.പി. ഫാതിമ, ടി.ടി. നസീമ, കെ. ഷിഹാബ്, ടി. കാലിദ്, കെ.കെ. സമീർ, വി.കെ. അഡീസ്, ഒ.എം. നൗഷാദ്, സി. ടോമി, സാബിർ എന്നിവർ സംസാരിച്ചു.കായികവും സാമൂഹിക ഉത്തരവാദിത്വവും കൈകോർക്കുന്ന മാതൃകാപരമായ പരിപാടിയായി സൗഹൃദ ഫുട്ബോൾ മത്സരം മാറി.



