കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വടക്കാഞ്ചേരി ബ്ലോക്കിന്റെ 34 -ാം വാർഷിക സമ്മേളനം


 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വടക്കാഞ്ചേരി ബ്ലോക്കിന്റെ 34 -ാം വാർഷിക സമ്മേളനം 

ദേശമംഗലം തലശ്ശേരി ഹൈപാലസ് ഹാളിൽ ചേലക്കര എം എൽ എ യു. ആർ. പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

 പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തൻ്റെ ഭാഗത്ത് നിന്നു എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു . യൂണിയൻ ബ്ലോക്ക്‌ പ്രസിഡന്റ് എം. ജെ. അഗസ്റ്റിൻ അധ്യക്ഷനായി. ബ്ലോക്ക് ജോ. സെക്രട്ടറി എം. എം. രഘുനാഥൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി. ഇ. ഷെയ്ഖ് അബ്ദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ജോസ് കോട്ടപ്പറമ്പിൽ സംഘടനാ റിപ്പോർട്ടും, ബ്ലോക്ക്‌ സെക്രട്ടറി പി.കെ. സജീവൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക്‌ ട്രഷറർ കെ. നാരായണൻ കുട്ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.


         ദേശമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ. സി . സന്ധ്യ ടീച്ചർ പരിപാടിയിൽ മുഖ്യാതിഥിയായി . KSSPU ജില്ലാ ജോ. സെക്രട്ടറി കെ. എസ്. ജോർജ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം തോമസ് എം. മാത്യു, സംസ്ഥാന കൌൺസിൽ അംഗങ്ങളായ സി. ആർ. രാധാകൃഷ്ണൻ, ടി. ടി. ബേബി, ബ്ലോക്ക്‌ രക്ഷാധികാരി ഒ. ആർ. സോമശേഖരൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


  എട്ടു യൂണിറ്റുകളിൽ നിന്നായി ബ്ലോക്ക് തല കലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ എം. ജെ. അഗസ്റ്റിൻ പതാക ഉയർത്തി, തലശ്ശേരി സെൻ്റ്ർ ചുറ്റി പ്രകടനവും ഉണ്ടായി

Post a Comment

Previous Post Next Post