ചാലിശ്ശേരി പൂരം; ശനി , ഞായർ പാതയിൽ ഗതാഗത നിയന്ത്രണം.


 ചാലിശ്ശേരി : ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിൽ പൂരാഘോഷത്തിൻ്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ആറ് മുതൽ 12 രെയും , ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 12 മണി വരെ പട്ടാമ്പി , കുന്നംകുളം ചാലിശ്ശേരി പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു.



കുന്നംകുളം, ഗുരുവായൂർ ,പെരുമ്പിലാവിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പിലാവിൽ നിന്നും തിപ്പിലശ്ശേരി -കോതച്ചിറ- പെരിങ്ങോട് റോഡിലൂടെ കൂറ്റനാട് ബസ്സ്റ്റാൻഡ് വഴി പോകേണ്ടതാണ്.



പട്ടാമ്പി,പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂറ്റനാട് ബസ്സ്റ്റാൻഡ് പെരിങ്ങോട് വഴി കോതച്ചിറ പെരുമ്പിലാവ് വഴി പോകേണ്ടതാണ്.



തൃത്താല ഭാഗത്തുനിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂറ്റനാട് ബസ്സ്റ്റാൻഡ് പെരിങ്ങോട് വഴി കോതച്ചിറ പെരുമ്പിലാവ് വഴി പോകേണ്ടതാണ്.



പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് ഭാഗത്തുനിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂറ്റനാട് ബസ്സ്റ്റാൻഡ് പെരിങ്ങോട് വഴി കോതച്ചിറ പെരുമ്പിലാവ് വഴി പോകേണ്ടതാണ്.



ചങ്ങരംകുളം ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കല്ലു പുറം റോഡ് വഴി പൊന്നാനി - തൃശൂർ ഹൈവേയിൽ പ്രവേശിച്ച് യാത്ര പോകേണ്ടതാണ്.

Post a Comment

Previous Post Next Post