ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് 6.66 കോടി രൂപ.


 ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാരമെണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 6,66,59,823 രൂപ. 1 കിലോ 892ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണവും 28 കിലോഗ്രാം 810 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 22 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 11ഉം അഞ്ഞൂറിൻ്റെ 33 നോട്ടുകളും ലഭിച്ചു .ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2, 07,164രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 51,559 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 86,673രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 8603രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 97082 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 172550രൂപയും ലഭിച്ചു

Post a Comment

Previous Post Next Post