തൃശൂർ: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി എ മാധവന് വാഹനം ഇടിച്ച് പരിക്ക്. തൃശൂർ മുണ്ടൂരിലെ വീടിന് പരിസരത്തുനിന്ന് കാൽനടയായി റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. പരിക്കേറ്റ പി എ മാധവനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാൻ ആണ് ഇടിച്ചത്. ഇന ലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. പേരാമംഗലം പോലീസ് വാഹനം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.