പഞ്ചവാദ്യരംഗത്ത് നിറ സാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരൻ മച്ചാട് രാമകൃഷ്ണൻനായർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു മരണം. 13 വയസ്സ് മുതൽ കൊമ്പു കലാകാരനായി കലാ ജീവിതം ആരംഭിച്ചതാണ്. നിരവധി പുരസ്കാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട്. കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയാണ്.
ഭാര്യ : ചിന്നമ്മുഅമ്മ
മക്കൾ: ലത, ദാസൻ
സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം ചൊവ്വന്നൂർ കല്ലഴി ക്ഷേത്രത്തിന് അടുത്തുള്ള വസതിയിൽ.
Tags:
OBITUARY



