ഇട്ടോണം എ.എൽ.പിസ്കൂൾ തിരുമിറ്റക്കോട് പഞ്ചായത്തിലെ ആദ്യപുകയിലരഹിതവിദ്യാലയമായി


 കൂറ്റനാട് :ഇട്ടോണം എ.എൽ.പി സ്കൂളിനെ തിരുമിറ്റക്കോട് പഞ്ചായത്തിലെ ആദ്യത്തെ പുകയിലരഹിത വിദ്യാലയമായി തിരഞ്ഞെടുത്തു. ഒരുവർഷമായി വിദ്യാർഥികളോടൊപ്പം പി.ടി.എ, അധ്യാപകർ എന്നിവരുടെ പിന്തുണയോടെ ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.

പുകയിലരഹിത വിദ്യാഭ്യാസസ്ഥാപനത്തിനുള്ള സാക്ഷ്യപത്രം പ്രധാനാധ്യാപകൻ പി.കെ.ഹരിനാരായണന് ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം സുപ്രണ്ട്

ഡോ ശ്രീകുമാർ എം.എസ്,

ഹെൽത്ത്‌ സൂപ്പർ വൈസർ സി.കമ്മുണ്ണി,പി എച്ച് സി തിരുമിറ്റക്കോട് മെഡിക്കൽ ഓഫീസർ, ഡോ.സജിൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എസ്. ശരത് , മനോജ്, മെഹറൂഫ് തുടങ്ങിയവർ ചേർന്നു സമ്മാനിച്ചു.

Post a Comment

Previous Post Next Post