കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ചുപേർക്കു പരിക്ക്


 പുത്തനത്താണി: വളാഞ്ചേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പ്രൊജക്ട് പ്രവർത്തനവുമായി ബന്ധപ്പെട്ട് യാത്രതിരിച്ച മജ്ലിസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പുത്തനത്താണി ചുങ്കത്ത് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു.


 അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തെ ആളുകൾ ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.

അപകടത്തെ തുടർന്ന് കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു

Post a Comment

Previous Post Next Post