പാലക്കാട് ജില്ലാ മിനി അത് ലറ്റിക്സിൽ ചാലിശ്ശേരി സ്കൂളിന് ഹൈജമ്പിൽ സ്വർണതിളക്കം
പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ വ്യാഴാഴ്ച നടന്ന ജില്ലാ മിനി അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണ്ണം , വെള്ളി മെഡൽ കരസ്ഥമാക്കി.
12 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ അൻഷിക പി.ആർ. ഒന്നാം സ്ഥാനവും ഷോട്പുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. പെരുമണ്ണൂർ രാജ്കുമാർ–മേഘ ദമ്പതികളുടെ മകളാണ്.
അതേ വിഭാഗത്തിലെ ആൺകുട്ടികളുടെ ഹൈജമ്പിൽ ആദിനാഥ് പി.എസ്. ഒന്നാം സ്ഥാനം നേടി. കോക്കൂർ പാണംപടി സുജിത്ത് കുമാർ–രശ്മി ദമ്പതികളുടെ മകനാണ്. ഇരുവരും സ്വർണ്ണമെഡൽ നേടി
10 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഹൈജമ്പിൽ നിരഞ്ജൻ എസ്. രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡലും നേടി. പെരുമണ്ണൂർ ഷൈജു–രഞ്ജിത ദമ്പതികളുടെ മകനാണ്.
ഇക്കഴിഞ്ഞ തൃത്താല സബ്ജില്ലാ സ്പോർട്സിൽ അൻഷിക , ആദിനാഫ് എന്നിവർ ഒന്നാം സ്ഥാനം നേടിയിരുന്നു
വിദ്യാർത്ഥികൾക്ക് കായികാദ്ധ്യാപിക ഷക്കീല മുഹമ്മദ് , ബിബിൻ , കോച്ച് ഉണ്ണികൃഷ്ണൻ എന്നിവർ മികച്ച പരിശീലനമാണ് നൽകിയത്.
വിദ്യാർത്ഥികളുടെ നേട്ടത്തിൽ സ്കൂൾ പി.ടി.എ., അധ്യാപകർ, നാട്ടുകാർ എന്നിവർ അഭിനന്ദനം അറിയിച്ചു.



