കെ ജയശങ്കർ തൃശൂർ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി.
8 വർഷം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന കെ ജയശങ്കറിനെ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയായി കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് നിയമിച്ചു.കെ എസ് യു തലപ്പിള്ളി താലൂക്ക് പ്രസിഡണ്ട്, വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ പാർട്ടിയിലും, 2005 ൽ കാട്ടകാമ്പാൽ പഞ്ചായത്ത് മെമ്പർ, 2010 ൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, 2015 ൽ തൃശൂർ ജില്ല പഞ്ചായത്ത് മെമ്പർ എന്നീ പദവികളും അലങ്കരിച്ച അദ്ദേഹം കോഴിക്കോട് സർവകലാശാലയിലേക്ക് വിദ്യാർത്ഥി പ്രധിനിധിയായി 3 തവണ തുടർച്ചയായി തിരഞ്ഞെടുക്ക പെട്ട വ്യക്തി കൂടിയാണ്.നിലവിൽ കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് ജയശങ്കർ. പുതിയ ഉത്തരവാദിത്വം നിയമ സഭ തിരഞ്ഞെടുപ്പിന് മുൻപായി കുന്നംകുളം മേഖലയിൽ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് കൂടിയാണ്.



