തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡിന്റെ രണ്ടാംഘട്ട നവീകരണം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
വെള്ളിയാങ്കല്ല് ഇറിഗേഷൻ പ്രോജക്ട് ക്യാമ്പസിൽ പകൽ മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
2018ലും 19ലുമുണ്ടായ പ്രളയങ്ങൾ റഗുലേറ്ററിന്റെ അടിത്തറയ്ക്ക് നാശമുണ്ടാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ സംസ്ഥാന സർക്കാർ 33.40 കോടി ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. റിങ് ബണ്ട്, സംരക്ഷണ ഭിത്തി, കോൺക്രീറ്റ് അടിത്തറ, ഷീറ്റ് പൈൽ കട്ട് ഓഫ് വാൾ, സോളിഡ് ഏപ്രോൺ, ബ്ലോക്ക് ഏപ്രോൺ, ലൂസ് ഏപ്രോൺ എന്നിവയുടെ നിർമ്മാണവും കരിങ്കൽ വിരിക്കലുമാണ് രണ്ടാംഘട്ടത്തിൽ നടക്കുക.
തൃത്താലയിൽ ഭാരതപ്പുഴയ്ക്ക് കുറുകെ 1998ൽ നിർമ്മാണം ആരംഭിച്ച് 2007ൽ കമ്മീഷൻ ചെയ്‌ത പദ്ധതിയാണ് വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ്. 27 ഷട്ടറുകളുള്ള റഗുലേറ്ററിന് പരമാവധി 4.50 മീറ്റർ ഉയരത്തിൽ ജലസംഭരണ ശേഷിയുണ്ട്..



