കൂറ്റനാട്:ജനകീയാസൂത്രണ പ്രവർത്തകൻ, അധ്യാപക സംഘടനാ നേതാവ്, സി.പി.എം നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന എം.കെ. നാരായണനെ അനുസ്മരിച്ചു. പിലാക്കാട്ടിരി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ കെ. പരമേശ്വരൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വരെ ചടങ്ങിൽ ആദരിച്ചു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം ഇ.ബാലകൃഷ്ണൻ,
നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി നിഷ , ബ്ലോക്ക് പഞ്ചായത്തംഗം എം.രഞ്ജിഷ , പഞ്ചായത്തംഗം പി.പി.ലീല , കൺവീനർ വി.പി. രാജൻ,
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.ജനാർദ്ദനൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എ.കെ.ഷാനിബ്, രാജൻ വലിയപുരക്കൽ എന്നിവർ സംസാരിച്ചു. സംഗീത സദസ്സും ഉണ്ടായി.
.



