ഇംഗ്ലീഷ് ഭാഷ കലോത്സവം സംഘടിപ്പിച്ചു


 കൂറ്റനാട് : നാഗലശ്ശേരി ഗവ: ഹൈസ്കൂളില്‍ പൊതുവിദ്യഭ്യാസവകുപ്പ് പ്രൈമറി വിഭാഗത്തിൽ നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രമിന്റെ കീഴിൽ എത്തേറിയ 2026 ഇംഗ്ലീഷ് ഭാഷാകലോത്സവവും ,മാഗസിന്‍ പ്രകാശനവും സംഘടിപ്പിച്ചു.


 നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ: നിഷ ടി.വി ഉത്ഘാടനം ചെയ്തു.


 ഡി ഇ ഒ സിജു തോമസ് KAS മുഖ്യാതിഥിയായി. ചടങ്ങിൽ , തൃത്താല ഉപജില്ല ഓഫീസർ പ്രസാദ് കെ, സ്കൂള്‍ പ്രധാനധ്യാപകൻ അനിൽകുമാർ കെ , ഇ എൽ ഇ പി റിസോഴ്സ് പേഴ്സൺ ആതിരനായർ എം.വി , മുസ്തഫ ടി കെ, ശ്രീജിത്ത് വിപി, റീജ ടീച്ചർ, ഗയ ടീച്ചർ എന്നിവർ സംസാരി'ച്ചു. കുട്ടികൾ ഇംഗ്ലീഷ് ഭാഷയെ കേന്ദ്രീകരിച്ച് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു

Post a Comment

Previous Post Next Post