ഇരിങ്ങപ്പറം വില്ലേജ് ഓഫീസിർ പി.കെ അനിൽകുമാറിന് രാധാകൃഷ്ണ ഗ്രൂപ്പിൻ്റെ ആദരം


 ഗുരുവായൂർ:സംസ്ഥാന റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ ഗുരുവായൂർ ഇരിങ്ങപ്പറം വില്ലേജ് ഓഫീസിർ പി.കെ അനിൽകുമാറിന് രാധാകൃഷ്ണ ഗ്രൂപ്പിൻ്റെ ആദരം.വില്ലേജ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ രാധാകൃഷ്ണ ഫിനാൻസ് എം ഡി പി.എസ് പ്രസന്നകുമാർ ഉപഹാരം നൽകി ആദരിച്ചു.രാധാകൃഷ്ണ കുറിസ് ലീഗൽ മാനേജർ സി. അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാധാകൃഷ്ണ വില്ലാസ് അപ്പാർട്ട്മെൻ്റ് ഡയറക്ടർ പി. എസ് പ്രകാശൻ,ഫിനാൻസ് അഡ്മിനിസ്ട്രേഷൻ മാനേജർ അതുൽ മുരളി തുടങ്ങിയവർ സംസാരിച്ചു. സി.ഐ ബെന്നി, സോമസുന്ദരൻ ,വില്ലേജ് ഓഫീസ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post