കടവല്ലൂർ : കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച് 9ന് നടക്കും.
ചൊവ്വാഴ്ച നടന്ന നാമനിർദ്ദേശ നടപടികളിൽ എൽഡിഎഫ് പാനലിനെതിരെ മൽസരിക്കാൻ മറ്റ് പാനലുകളോ സ്ഥാനാർത്ഥികളോ രംഗത്തെത്തിയില്ല. ഇതോടെയാണ് പാനൽ എതിരില്ലാതെ വിജയിച്ചത്.2006 വരെ ബാങ്കിന്റെ ഭരണചുമതല യുഡിഎഫ് നേതൃത്വത്തിലുള്ള സമിതിയിലായിരുന്നു. തുടർന്ന് നടന്ന ഭരണപരിവർത്തനത്തിൽ സഹകാരികളുടെ പിന്തുണയോടെ എൽഡിഎഫ് നേതൃത്വത്തിലുള്ള സമിതി അധികാരത്തിലെത്തി.2006 കാലഘട്ടത്തിൽ സി ക്ലാസിലായിരുന്ന ബാങ്ക് അന്ന് 80 ലക്ഷം രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നുപിന്നീട് ബാലാജി എം പാലിശ്ശേരി അധ്യക്ഷനായ ഭരണസമിതി അധികാരത്തിൽ വന്നതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.പുതിയ ബ്രാഞ്ച് ഓഫീസ്, നീതി സ്റ്റോർ, ആംബുലൻസ്–ഫ്രീസർ സേവനം, നീതി സ്റ്റോറുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനം, മുറ്റത്ത് മുല്ല , ഉൾപ്പെടെയുള്ള ജനോപകാര പദ്ധതികൾ നടപ്പാക്കി.
ഇതിന്റെ ഭാഗമായി ബാങ്ക് ലാഭത്തിലേക്ക് ഉയരുകയും ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിലേക്ക് ഉയരുകയും ചെയ്തു. എല്ലാ വർഷവും ലാഭവിഹിതം വിതരണം ചെയ്യുന്ന ജനകീയ ബാങ്കായി 20 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് നിലവിലെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്.



