പ്രസിദ്ധമായ അരുവായി ചിറവരമ്പത്തു കാവ് പൂരം കെങ്കേമമാക്കാൻ കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിന്റെ ഇടപെടൽ.
പൂരത്തോട് അനുബന്ധിച്ച് പൂരം കടന്നു പോകുന്ന പ്രധാന ഇടങ്ങളിലെ പുല്ലും വേസ്റ്റും, പൊന്തകാടുകളും പഞ്ചായത്തിന്റെ ഭരണാധികാരികൾ മുൻകയ്യെടുത്ത് മാറ്റിയതിന് ശേഷം അരുവായി പ്രദേശത്തെ ഉൾപ്രദേശത്തിലേക്കുള്ള റോഡുകളുടെയും ഇരു വിഭാഗത്തുള്ള പുല്ലുകൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വൃത്തിയാക്കികൊണ്ടാണ് പൂരം കെങ്കേമമാക്കാൻ പഞ്ചായത്തും കൈ കോർക്കുന്നത്.റോഡുകൾ ടാർ ചെയ്തും, തെരുവ് വിളക്കുകൾ പ്രകാശ പൂരിതമാക്കാനും ത്വരിത ഗതിയിൽ നടപടിഎടുത്തത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി.ആനകൾ കോലാവുമെന്തി വരുമ്പോൾ മരത്തിൽ തട്ടി അപകടം ഉണ്ടാകാതിരിക്കാൻ പ്രധാന പെട്ട വഴികളിൽ റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന മരങ്ങൾ വെട്ടി മാറ്റാൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കർ നിർദേശം നൽകിയതിനെ തുടർന്ന് റോഡിന്റെ പ്രധാന ഇടങ്ങളിൽ തടസമില്ലാതായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം പി രാജൻ എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
റോഡിൽ ചാഞ്ഞു കിടന്നിരുന്ന ഇലക്ട്രിക് ലൈനുകൾ വലിച്ചു കെട്ടാൻ പഴഞ്ഞി കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയറുമായി പഞ്ചായത്ത് പ്രസിഡണ്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി മേൽപ്രവർത്തനങ്ങൾ ഒരു പരിധി വരെ പൂർത്‌തീകരിച്ചു.പൂര ദിവസം ആനകൾ പുറത്തിറങ്ങുമ്പോൾ പഞ്ചായത്തിന്റെ അതിർത്തി മുതൽ ജെറുസലേം വരെയും ജെറുസലേം മുതൽ കോട്ടോൽ ആശുപത്രി വരെയും വെള്ളം പമ്പ് ചെയ്തു റോഡ് തണുപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നേരിട്ട് മുൻകൈയെടുക്കും എന്നും പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും ജയശങ്കർ വ്യക്തമാക്കിയിരുന്നു..പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പൂർണ്ണ പിന്തുണയും ഈ പ്രവർത്തനങ്ങൾക്ക് ഉണ്ടായി.മുൻ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കൊളത്തേരി,പി എം അലി,ടി എസ് മണികണ്ഠൻ എന്നിവർ ഭരണ സമിതി യോഗത്തിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
പൂരത്തോട് അനുബന്ധിച്ച് ആരോഗ്യവകു ഉദ്യോഗസ്ഥന്മാർ പ്രദേശത്തുള്ള വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ആരോഗ്യ പ്രവർത്തകരുടെയും, ആശ, അംഗനവാടി, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ പ്രത്യേക യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
പൂരവുമായി ബന്ധപ്പെട്ടു കൊണ്ട് തെരുവോരങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങളുമായി കച്ചവടം ചെയ്യുന്ന ആളുകളെ പ്രത്യേകം നിരീക്ഷിക്കാനും,
ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയശങ്കർ നിർദേശം നൽകി.
പൂരം കഴിഞ്ഞതിനു ശേഷം പരിസര പ്രദേശങ്ങൾ വൃത്തിയാക്കാൻ. ഹരിത കർമ സേനയുടെ ഇടപെടലുകളും ഉണ്ടാകുമെന്നും ഇതുമായി ബന്ധപ്പെട്ട് അരുവായി ക്ഷേത്രം ഭരണ സമിതി
അംഗങ്ങളുമായി പ്രത്യേകം ചേർന്ന യോഗത്തിൽ തീരുമാനം ആയി.
പൂരത്തോടാനുബന്ധിച്ചു നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പങ്കെടുത്ത അരുവായി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് കെ ജി ഗിരീഷ്, സെക്രട്ടറി രാധാകൃഷ്ണൻ അരുവായി,
എന്നിവർ പൂരത്തോട് അനുബന്ധിച്ചു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നല്ല ഇടപെടലുകൾക്ക് പ്രത്യേകം നന്ദി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ അരുൺദാസ്, പഞ്ചായത്ത് മെമ്പർ സ്വപ്ന പ്രിൻസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
കെ എസ് സുജ,ജൂനിയർ സുപ്രണ്ട് സഹജൻ കെ വി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കെ യു ജയശ്രീ, എ.മുഹമ്മദ് യാഷിക്, എം എസ് അബ്ദുൾ മജീദ്, ഇലിയാസ് വി സി
എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കാട്ടകാമ്പാൽ, പോർക്കുളം, കടവല്ലൂർ പഞ്ചായത്തുകളിൽ നിന്നുള്ള ദേശ പൂരങ്ങൾ ഒത്തു ചേരുന്ന മുപ്പതോളം ഗജവീരന്മാർ അണി നിരക്കുന്ന മേഖലയിലെ പ്രസിദ്ധമായ പൂരങ്ങളിൽ ഒന്നാണ് അരുവായി ചിറവരമ്പത്തു കാവ് പൂരം.



