വെളിയങ്കോട്: എം ടി എം കോളേജ് എക്കോ മങ്ക് ടൂറിസം ക്ലബ്ബും, റീഡേഴ്‌സ് ക്ലബ്ബും* സംയുക്തമായി *ആർട്സ് & മ്യൂസിക് ക്ലബ്ബും, എൻ എസ് എസ് യുണിറ്റും വന്നേരി നാട് പ്രസ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെഫെബ്രുവരി 7 ന് രാവിലെ 9 മുതൽ 6 വരെ വെളിയങ്കോട് എം ടി എം കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന *MTM ആർട്ട് ഫെസ്റ്റ് 2026* രാവിലെ പത്ത് മണിക്ക് ബഹുമാനപ്പെട്ട M.L A. *പി നന്ദകുമാർ* നിർവഹിക്കും. തുടർന്ന്, കേരളത്തിലെ പ്രശസ്തരായ ആർട്ടിസ്റ്റ്മാർ പങ്കെടുക്കുന്ന *ചിത്രകലാ ക്യാമ്പ്, സാനിദയുടെ ചിത്ര പ്രദർശനം, കെ എ കരീമിന്റെ രേഖാ ചിത്രങ്ങളുടെ പ്രദർശനം, വാൾ പെയിന്റിങ്, ജേർണലിസം കോർണറിൽ പ്രാദേശിക പത്രപ്രവർത്തനത്തിന്റെ പ്രാധാന്യമെന്ന വിഷയത്തിൽ പത്ര വാർത്താ പ്രദർശനം, റീഡേഴ്‌സ് കോർണർ, പൂന്തോട്ട നിർമ്മാണം, സുജിത്തിന്റെ ഇടയ്ക്ക വാദ്യ സംഗീതം, എം ടി എം താളം മ്യൂസിക് ബാന്റിന്റെ സംഗീത പരിപാടികൾ, സ്റ്റാമ്പ് & നാണയ പ്രദർശനം* തുടങ്ങി നിരവധി കലാ സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും വൈകീട്ട് 5 മണിക്ക് നടക്കുന്ന
സാംസ്കാരിക സമ്മേളനത്തിൽ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും



