മഞ്ചേരി: മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94 മത് ഓർമ്മപെരുന്നാളിൻ്റെ ഭാഗമായി കണ്ണൂർ കേളകത്ത് നിന്ന് ഫെബ്രുവരി 2-ന് ആരംഭിച്ച
പതിനാഞ്ചമത് മഞ്ഞനിക്കര തീർത്ഥയാത്ര സംഘത്തിന് വ്യാഴാഴ്ച രാവിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്വീകരണം നൽകി.
മഞ്ചേരിയിലെ ചാലിശ്ശേരി യാക്കോബായ ഇടവക അംഗമായ മേക്കാട്ടുകുളം രാജു സംഘം അംഗങ്ങളെ സ്വീകരിച്ചു. വർഷങ്ങളായി തീർത്ഥയാത്ര സംഘത്തിന് പ്രഭാതഭക്ഷണവും രാജുവിന്റെ വകയാണ് നൽകുന്നത്.
യാത്രാമധ്യേ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരുക്കിയ സൗകര്യങ്ങൾക്ക്
തീർത്ഥയാത്ര കൺവീനർ എൻ.കെ. പാപ്പച്ചൻ കേളകം , ജോബി വലിയപറമ്പിൽ, ജോജി പൊക്കത്തായി, ജോർജ് പുല്ലന്തൂർ, സുനിൽ പറക്കണ്ടത്തിൽ, ജിനേഷ് വലിയപറമ്പിൽ, സാം വർഗ്ഗീസ് എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
12 ദിവസങ്ങൾ കൊണ്ട് ഏകദേശം 450 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് സംഘം ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിലെ പരിശുദ്ധന്റെ കബറിടത്തിൽ എത്തിച്ചേരും.



