തൃത്താല - കൂറ്റനാട് റോഡിൽ ആടുവളവ് ഭാഗത്ത് PWD യുടെ കൾവർട്ടു പണി നടക്കുന്ന സ്ഥലത്ത് വാട്ടർ അതോറിറ്റിയുടെ പാവറട്ടി ശുദ്ധജല പദ്ധതിയുടേയും CWSS സ്കീമിന്റേയും പൈപ്പുകൾ ഉള്ളതിനാൽ പണി നടക്കുന്ന ദിവസം 12.02.2026ന് രാവിലെ 6 മണിമുതൽ വൈകീട്ട് 7 മണിവരെ കുടിവെള്ള വിതരണം തടസ്സപ്പെടും.
തൃത്താല സെക്ഷന് കീഴിലുള്ള ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല എന്നീ പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുകയെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ (പി.എച്ച് സെക്ഷൻ തൃത്താല) അറിയിച്ചു.



