കടവല്ലൂർ - കടങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിപ്പിലശ്ശേരി - ചിറമനെങ്ങാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പള്ളിക്കുളം മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുദിവസത്തെ ഉപവാസ സമരം ആരംഭിച്ചു.


 കടവല്ലൂർ - കടങ്ങോട് പഞ്ചായത്തുകളിൽ പെട്ട തിപ്പിലശ്ശേരി - ചിറമനെങ്ങാട് റോഡിന്റെ ശോജനീയാവസ്ഥ പരിഹരിക്കാതെ ജനങ്ങളുടെ യാത്ര ദുസ്സഹമാകുന്ന കുന്നംകുളം MLA. AC മൊയ്‌തീന്റെ അനാസ്ഥക്കെതിരെ പള്ളികുളം മേഖല UDF കമ്മിറ്റി നടത്തുന്ന 5 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ സമരം DCC ജനറൽ സെക്രട്ടറി K. ജയശങ്കർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഹക്കീം. MH അധ്യക്ഷനായ പരിപാടിയിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ PK ദേവദാസ്. മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി KK.ഉസ്മാൻ. വാർഡ് മെമ്പർമാരായ ദിവ്യ kp. ബിനി സുഭാഷ് തുടങ്ങിയവർ സമരതിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ നൗഷാദ് സ്വാഗതവും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഷഹബാസ് pk നന്ദിയും പറഞ്ഞു.

ഇത് പാർട്ടി നടത്തുന്ന മൂന്നാമത്തെ സമരമുറയാണ്. ഇതിന് മുൻപ് വാഴ നട്ടും. ചളി വെള്ളത്തിൽ ഇരുന്നും.ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ കാൽ നട പിന്നാക്ക ജാഥ അടക്കമുള്ള സമരങ്ങൾക് ഈ മേഖലയിൽ ഉള്ള പ്രവർത്തകർ നേതൃത്വം നൽകിയിരുന്നു. ഇനിയും റോഡ് പണിയാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് MLA ഉദ്ദേശിക്കുന്നത് എങ്കിൽ ജനകീയമായി ജനാധിപത്യ രീതിയിൽ നേരിടുമെന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ MH ഹക്കീം പറഞ്ഞു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സമരത്തിന്റെ ആദ്യ ദിവസം വാർഡ് മെമ്പർ ദിവ്യ kp സമരത്തിന് നേതൃത്വം നൽകും. രണ്ടാം ദിവസത്തിൽ പള്ളികുളം സെന്ററിൽ വാർഡ് മെമ്പർ ബിനി സുഭാഷ് നേതൃത്വം നൽകും.

Post a Comment

Previous Post Next Post