വളാഞ്ചേരി, വൈക്കത്തൂർ:കക്കൻചിറ അയൽപക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ മതമൈത്രിയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ മതവിഭാഗങ്ങളിൽ നൂറോളം പേർ ഇഫ്താറിൽ പങ്കെടുത്തു.
നോമ്പ് തുറ സമയത്ത് രാധാകൃഷ്ണനും കുടുംബവും കേക്കുമായി സദസിലേക്ക് എത്തിയത് ശ്രദ്ധേയമായി.
പുതുതലമുറയ്ക്ക് അയൽപക്ക ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് മുൻ വാർഡ് കൗൺസിലർ ഷൈലജ സന്ദേശം നൽകി.
പരസ്പര ബഹുമാനവും സൗഹൃദവും വളർത്തുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് ഐക്യത്തിൻ്റെ മാതൃക സൃഷ്ടിച്ചു
പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഫൈസൽ കെ.പി.യുടെ നേതൃത്വത്തിൽ റഫീഖ് ഇ.ടി., നസീർ ടി., ഹരീഷ്, അരുണ്‍, അനീസ്, ഷൈലജ, രമ്യ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.



