തിരൂർ:തിരൂർ ബിവറേജിന് സമീപം അതിഥി തൊഴിലാളിയെ കുപ്പികൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. എടരിക്കോട് ചുടലപ്പാറ സ്വദേശിയായ സൈമൺ എന്നറിയപ്പെടുന്ന ഷമീർ (25), തെക്കുകര പുത്തൻ വീട് എന്നയാളെയാണ് പിടികൂടിയത്.
സംഭവത്തിൽ തലക്ക് പരിക്കേറ്റ അതിഥി തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം തിരൂർ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ, ആശുപത്രിയിൽ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് പ്രതി സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു



