തിരുനാവായ: കുംഭമേളയ്ക്കായി തിരുനാവായയിൽ എത്തിയ ആലുവ സ്വദേശിക്ക് മൂന്ന് ദിവസം മുമ്പ് മേള സ്ഥലത്ത് വെച്ച് നഷ്ടപ്പെട്ട പേഴ്സ് പോലീസ് ഇടപെട്ട് തിരികെ നൽകി. പണവും സ്വർണ്ണാഭരണങ്ങളും അടങ്ങിയ പേഴ്സാണ് നഷ്ടമായിരുന്നത്.
തിരുനാവായ പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് കണ്ടെത്തിയ പേഴ്സ് തിരുനാവായ പോലീസ് കൺട്രോളിൽ വെച്ച് ഉടമയ്ക്ക് കൈമാറി. ചടങ്ങിൽ എസ്.ഐ. മണികണ്ഠൻ, ടെലികമ്മ്യൂണിക്കേഷൻ എ.എസ്.ഐ. ജയപ്രകാശൻ, എസ്.സി.പി.ഒ. രതീഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.സി.പി.ഒ. ഷിജിത്ത് എന്നിവർ പങ്കെടുത്തു.
പോലീസിന്റെ സമയോചിത ഇടപെടലിനെ നാട്ടുകാരും മേളാ സംഘാടകരും അഭിനന്ദിച്ചു.



