തവനൂർ: സനാതന ധർമ്മ സന്ദേശത്തിന് വലിയൊരു തുടക്കമിട്ട് മാഘമഹ മഹോത്സവത്തിന് ശുഭപര്യവസാനം. മാഘമക മഹോത്സവത്തിൻ്റെ രക്ഷാധികാരിയായ
സദ് ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിയുടെ സങ്കൽപ്പത്തിലും നിർദേശത്തിലും മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെയും മാതാ അമൃതാനന്ദമയി മഠം താനൂർ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെയും നേതൃത്വത്തിൽ
കേരളത്തിലെ മുഴുവൻ സന്യാസി മഠങ്ങളും
ഹൈന്ദവ സംഘടനകളും
ഒന്നിച്ച് നിളയുടെ ഇരു കരകളിലുമായി തിരുനാവയായിലും തവനൂരിലുമായി നടത്തിയ മഹോത്സവത്തിൽ ജനലക്ഷങ്ങളാണ് പങ്കുചേർന്നത്.തവനൂരിൽ മഹോത്സവത്തിൻ്റെ പരിസമാപ്തി കുറിച്ച് മുത്തപ്പൻ മുത്തപ്പൻ വെള്ളാട്ടവും,ലക്ഷദീപം സമർപ്പണവും,നിളാ ആരതിയും നടന്നു.രാവിലെ മഹാദേവ ഘട്ടിൽ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രതന്ത്രി
ഡോ നിത്യാനന്ദ അഡിഗ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് താനൂർ മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ
1008 അമ്മമാർ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു.നിളാ ആരതിയ്ക്ക് ശേഷം തവനൂരിലെ നിളാ നദിക്കര ശുചീകരണ യജ്ഞവും അമല ഭാരതം പദ്ധതിയുടെ ഭാഗമായി നടന്നു.



