ഓൺലൈൻ മാധ്യമ രംഗത്ത് പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ട കെ ന്യൂസ് ചാനൽ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു
കൂറ്റനാട് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ ന്യൂസ് ചീഫ് എഡിറ്റർ എസ് എം അൻവർ കേക്ക് മുറിച്ച് ആഘോഷിച്ചു. ചടങ്ങിൽ പ്രസ് ക്ലബ് ഭാവാഹികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു
സത്യസന്ധമായ വാർത്തകൾ, ജനങ്ങളുടെ ശബ്ദമായി നിലകൊള്ളുന്ന നിലപാട്, സാമൂഹിക ഉത്തരവാദിത്വം ഇതെല്ലാം തന്നെയാണ് കെ ന്യൂസിനെ വ്യത്യസ്തമാക്കുന്നതെന്ന് KMPU സംസ്ഥാന വൈസ് പ്രസിഡണ്ട് ഗീവർ ചാലിശ്ശേരി പറഞ്ഞു.
ഇനിയും കൂടുതൽ കരുത്തോടെ, കൂടുതൽ വിശ്വാസ്യതയോടെ, കൂടുതൽ ഉയരങ്ങളിലേക്ക് കെ ന്യൂസ് മുന്നേറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു
വാർത്തകളോടുള്ള സത്യസന്ധതയും ജനങ്ങൾക്കിടയിലുള്ള സ്വാദീനവുമാണ് കെ ന്യൂസിന് പന്ത്രണ്ട് വർഷം പിന്നിടാനായതെന്ന് കൂറ്റനാട് പ്രസ് ക്ലബ് പ്രസിഡണ്ട് മൂസ മാസ്റ്റർ പറഞ്ഞു.
പന്ത്രണ്ടാം വാർഷികം ആഘോഷിക്കുന്ന കെ ന്യൂസിന് മുതിർന്ന മാധ്യമ പ്രവർത്തകനായ ടി വി എം അലി (സ്വലേ ചാനൽ), പ്രദീപ് ചെറുവാശ്ശേരി ( ചാലിശ്ശേരി ന്യൂസ് ), രഘു പെരുമണ്ണൂർ (കൂറ്റനാട് ന്യൂസ്) ഇസ്മായിൽ പെരുമണ്ണൂർ ( വിറ്റ്നസ് ന്യൂസ്) റഹീസ് ( തൃത്താല ന്യൂസ് ) ഉമാശങ്കർ (US മീഡിയ ) ഷിബിൻ (anytime news), പ്രസാദ് (CCTV News) , വെൽന്യൂസ് എന്നിവർ ആശംസകൾ നേർന്നു.
പന്ത്രണ്ട് വർഷം വിജയകരമായി പിന്നിട്ട വേളയിൽ ചാനലിന്റെ പ്രേക്ഷകരോടും മാധ്യമ സുഹൃത്തുക്കളോടും കൂറ്റനാട് പ്രസ് ക്ലബിനോടും കെ ന്യൂസ് ചീഫ് എഡിറ്റർ എസ് എം അൻവർ നന്ദി പറഞ്ഞു.



