കാസര്‍കോട്: ഐക്യ ആഹ്വാനവുമായി സമസ്ത നൂറാം വാര്‍ഷിക സമ്മേളനം. ഭിന്നിക്കാനുള്ളതിനേക്കാള്‍ ആയിരം കാരണങ്ങള്‍ ഒരുമിക്കാനുണ്ടെന്ന് സമ്മേളനം ഉദ്ഘാടന ചെയ്ത സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഐക്യത്തിനെതിരായ അപശബ്ദങ്ങള്‍ പാടില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. സാദിഖലി തങ്ങളെ വിമര്‍ശിച്ച് വിവാദത്തിലായ ഉമര്‍ഫൈസി മുക്കം സമ്മേളന വേദിയില്‍ നിലപാട് തിരുത്തി. പാണക്കാട് കുടുംബവുമായി വിരോധമില്ലെന്നും ഒരു മുഅ്മിന് സഖാവാന്‍ കഴിയില്ലന്നും ഉമര്‍ഫൈസി മുക്കം പറഞ്ഞു. നേതൃത്വത്തിന്റെ പരസ്യ ശാസനയും സുന്നി മഹല്‍ ഫെഡറേഷന്റെ പ്രമേയവും ഉമര്‍ ഫൈസിയുടെ നിലപാട് മാറ്റത്തിന്പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് സൂചന. ഐക്യത്തിന്റെ പ്രാധാന്യത്തില്‍ ഊന്നുന്നതായിരുന്നു സമസ്ത പ്രസ്ഡന്റ് ജിഫ്രി തങ്ങളുടെയും ഉദ്ഘാടകന്‍ സാദിഖലി തങ്ങളുടെയും വാക്കുകള്‍. നേതാക്കളുടെ പേരുകള്‍ പറയുമ്പോള്‍ ചേരി തിരിഞ്ഞ് പിന്തുണക്കുന്ന രീതിയെയും നേതാക്കള്‍ നിരുത്സാഹിപ്പിച്ചു. നൂറാം വാര്‍ഷിക സമ്മേളനം ഹെക്യ സന്ദേശം നല്‍കുന്നതാണെന്ന പ്രീതിതിയാണ് നേതാക്കള്‍ നല്‍കിയത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം ജനുവരി എട്ടിന് പൊതുസമ്മേളനത്തോടെ പരിപാടികള്‍ അവസാനിക്കും.