തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ വാഹനം ഇടിച്ച് അപകടമുണ്ടായി.


 തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ വാഹനം ഇടിച്ച് അപകടമുണ്ടായി. ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ ആയിരുന്നു അപകടം ഉണ്ടായത്. മണിയൻപിള്ള രാജു ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും. അപകടം ഉണ്ടാക്കിയ കാറുമായി എത്തുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ 2 ബൈക്ക് യാത്രികർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്.വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post