തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണത്തിനായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു


 തൃത്താല: 2026–27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.

യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷക്കീന അക്ബർ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. പ്രജീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ പി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. ചന്ദ്രദാസ്, ജിതിൻ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പദ്ധതികൾ, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Post a Comment

Previous Post Next Post