പാലക്കാട് ജില്ലയിൽ പ്രാദേശിക അവധി; ഉത്തരവിറക്കി

 

പാലക്കാട് ജില്ലയിലെ വിശേഷ ദിവസങ്ങള്‍/ ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി.

പാലക്കാട് കിഴക്കേ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 26 ന് പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ചിറ്റൂര്‍ ദേശ കൊങ്ങന്‍പട ആയതിനാല്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭാ പരിധിയിലും, ചിനക്കത്തൂര്‍ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലേയും എല്ലാ സര്‍ക്കാര്‍, നഗരസഭാ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് രണ്ടിന് അവധി നല്‍കി. മണ്ണാര്‍ക്കാട് പൂരം നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്നിന് മണ്ണാര്‍ക്കാട് താലൂക്ക്, അട്ടപ്പാടി താലൂക്ക് പരിധികളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പി എസ് സി പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post