പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് 16ന് കൂറ്റനാട് നൽകുന്ന സ്വീകരണ സമ്മേളനം വൻ വിജയമാക്കാൻ തൃത്താല മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.ടി.ബൽറാം മുഖ്യപ്രഭാഷണം നടത്തി.
എസ്.എം.കെ.തങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എൻ. അംബിക (ആനക്കര), റംല വീരാൻകുട്ടി (ചാലിശ്ശേരി), ജയന്തി വിജയകുമാർ (തൃത്താല), നസീമ നാസർ (കപ്പൂർ), കെ.ശശി രേഖ (പട്ടിത്തറ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന അക്ബർ, എ.പി.എം സക്കരിയ, പി.വി. മുഹമ്മദലി, കെ.വിനോദ്, സി.എം.അലി, ടി.അസീസ്, യു.ടി താഹിർ, പി.രാജീവ്, അലി കുമരനല്ലൂർ, വി.പി. ഫാത്തിമ, പത്തിൽ അലി, തുടങ്ങിയവർ സംസാരിച്ചു.



