കൂറ്റനാട് :സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ശനിയാഴ്ച പകൽ മൂന്നിന് പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ കൂറ്റനാട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കൂറ്റനാട് - ഗുരുവായൂർ റോഡിൽ ന്യൂ ബസാറിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് സ്വീകരണം. സംസ്ഥാന സർക്കാരിന്റെ വികസന മുന്നേറ്റം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും, ജാഥ എത്തുന്നതിന് മുമ്പ് നാടൻ പാട്ടും അരങ്ങേറും. ജില്ല അതിർത്തിയായ നീലിയാട് നിന്നുംതൃത്താല മണ്ഡലത്തിലേക്ക് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും , പഞ്ചവാദ്യത്തിൻ്റെയും പൂ കാവടിയുടേയും അകമ്പടിയോടെയും
ജാഥയെ വേദിയിലേക്ക് സ്വീകരിക്കും. ജാഥ ക്യാപ്റ്റൻ എം വി ഗോവിന്ദൻ , മാനേജർ പി സന്തോഷ്‌കുമാർ, മറ്റു ജാഥ അംഗങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.വാർത്താസമ്മേളനത്തിൽ എൽ ഡി എഫ് മണ്ഡലം കൺവീനർ പി എൻ മോഹനൻ, സി പി ഐ എം ജില്ല കമ്മറ്റിയംഗം വി കെ ചന്ദ്രൻ ,ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ടി ഹംസ (സി പി ഐ ജില്ല .എക്സി.), എ കെ ദേവദാസ് (ഐ എസ് ജെ ഡി ) ,സി കെ വിജയൻ (കേരള കോൺ.എം), ശ്രീജി കടവത്ത് (എൻ സി പി എന്നിവർ പങ്കെടുത്തു.



