മെഗാ തൊഴിൽ മേള


 ഫെബ്രുവരി 14-ാം തീയതി കൂറ്റനാട് ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & ടെക്നോളജി (SIMAT) കോളേജിൽ കുടുംബശ്രീ - വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽ മേള നടക്കും.


വിവിധ മേഖലകളിലായി 200 ലധികം തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. 


എസ്.എസ്.എൽ.സി, +2, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവർക്ക് അവസരങ്ങളുണ്ട്. 


Tata Electronics, TCS, Ashok Leyland, Adithya Birla, L&T എന്നിവ ഉൾപ്പെടെ നിരവധി പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നുണ്ട്.


ഇതോടൊപ്പം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര കമ്പനികളും ഉണ്ടാകും.


1,28,000 RTD റിക്രൂട്ട് – ട്രെയിൻ – ഡെപ്ലോയ് 

(ആർ.ടി.ഡി) മോഡൽ ജോലികളും, 32,000 നോൺ- ആർ.ടി.ഡി ജോലികളുമാണ് നിലവിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.


ജോലി അന്വേഷിക്കുന്നവർ Kerala Governmentന്റെ DWMS ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴി തങ്ങൾക്ക് അനുയോജ്യമായ ജോലികൾക്ക് അപേക്ഷിക്കാം. 


ഈ ആപ്ലിക്കേഷൻ Google Play Storeൽ നിന്ന് download ചെയ്യാവുന്നതാണ്. ഉദ്യോഗാർഥികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട തൊഴിൽ കണ്ടെത്തുന്നതിന് ഇതൊരു മികച്ച അവസരമാണെന്ന് കുടുംബശ്രീ ഡി.എം.സി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post