കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ തൃശൂർ ജില്ലാ സമ്മേളനം ഞായറാഴ്ച്ച പീച്ചിയിൽ


 പീച്ചി. കേരളത്തിലെ പത്ര ദൃശ്യ ശ്രവ്യ ഡിജിറ്റിൽ മാധ്യമ രംഗത്തെ പ്രവർത്തകരുടെ സ്വതന്ത്ര്യ ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്‌സൺസ് യൂണിയന്റെ ജില്ലാ സമ്മേളനം നാളെ രാവിലെ 10 മണിക്ക് പീച്ചി റെസ്റ്റ് ഹൗസിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 


കെഎംപിയു സംസ്ഥാന -ജില്ലാ നേതാക്കൾ പങ്കെടുക്കും. 

മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ മുഖ്യ പ്രഭാഷണം നടത്തും. 

മുതിർന്ന പത്രവിതരണക്കാരെ ചടങ്ങിൽ ആദരിക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വ്യാപാരി നേതാക്കളും പങ്കെടുക്കും.

Post a Comment

Previous Post Next Post