കേളപ്പജി അനുസ്മരണം നടത്തി


 തവനൂർ: തവനൂരിന്റെ വികസന നായകൻ കെ. കേളപ്പന്റെ നാമധേയത്തിലുള്ള കെ.എം.ജി.യു.പി. സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 78-ാമത് സർവ്വോദയ മേളയോടനുബന്ധിച്ച് കേളപ്പജി അനുസ്മരണം സംഘടിപ്പിച്ചു.

സർവ്വോദയ സംഘം സംസ്ഥാന പ്രസിഡണ്ട് ടി.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. തവനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി. ശ്രീനിവാസൻ അധ്യക്ഷനായി.മുൻ എം.പി.യും സർവ്വോദയ മേള ചെയർമാനുമായ സി. ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി.

കെ.വി. സഹദേവൻ, ഹമീദ് കൈനിക്കര, അടാട്ട് വാസുദേവൻ, പ്രധാനാധ്യാപിക എസ്. ബിന്ദു, ഹബീബ് റഹ്‌മാൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു..

Post a Comment

Previous Post Next Post