സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ


 സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറായ കാസര്‍കോട് ആദൂര്‍ സ്വദേശി ചിന്നു പാപ്പു ജീവനൊടുക്കിയ നിലയില്‍. വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയര്‍ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവെന്നാണ് പോലിസ് പറയുന്നത്. അതിനെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലിസിന്റെ നിഗമനം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്

Post a Comment

Previous Post Next Post