കപ്പൂർ ഗ്രാമപഞ്ചായത്ത് കർഷക ഗ്രാമസഭയിൽ, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളിലെ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രമേയം പാസാക്കി. മാസങ്ങളായി കർഷകർ നെല്ല് സംഭരണത്തിനായി കാത്തിരിക്കുമ്പോഴും സംഭരണ കേന്ദ്രങ്ങൾ തുറക്കാത്തതും, രജിസ്റ്റർ ചെയ്ത നെല്ല് സമയബന്ധിതമായി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകാത്തതുമാണ് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതെന്ന് ഗ്രാമസഭ ചൂണ്ടിക്കാട്ടി.
സംഭരണ നടപടികളിലെ വൈകീറും അളവ്–തൂക്കം സംബന്ധിച്ച അഴിമതികളും കർഷകരുടെ ആത്മവിശ്വാസം തകർക്കുകയും കൃഷിയെ തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. നെല്ല് സംഭരണ സംവിധാനം കാര്യക്ഷമമാക്കുന്നതിൽ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും പരാജയപ്പെട്ടിരിക്കുകയാണെന്നും ഗ്രാമസഭ വിമർശിച്ചു.
എല്ലാ സംഭരണ കേന്ദ്രങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കുക ,
നെല്ല് ഏറ്റെടുത്തതിന് 48 മണിക്കൂറിനുള്ളിൽ കർഷകരുടെ അക്കൗണ്ടിലേക്കു തുക നേരിട്ട് കൈമാറുക. ,
അളവ്–തൂക്കം സംബന്ധിച്ച അഴിമതികൾ പൂർണ്ണമായും അവസാനിപ്പിക്കുക.
,
കർഷക വിരുദ്ധ നയങ്ങളും അനാസ്ഥയും തുടർന്നാൽ ശക്തമായ സമരപരിപാടികളിലേക്കു നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും ഗ്രാമസഭ നൽകി
കർഷക ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ അധ്യക്ഷനായി ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ അലി മാസ്റ്റർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് സ്വാഗതവും പഞ്ചായത്ത് അംഗം റഹീന ടീച്ചർ നന്ദിയും പറഞ്ഞു.



