തൃത്താല മണ്ഡലത്തിലെ സമഗ്ര ആരോഗ്യ വികസന പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി വീൽചെയറുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻററി കാര്യവകുപ്പ് മന്ത്രി എംബി രാജേഷ് നിർവഹിച്ചു. 70 പേർക്ക് 10000 രൂപ വീതം വിലവരുന്ന വീൽചെയറുകളാണ് വിതരണം ചെയ്തത്. വീൽചെയർ ആവശ്യപ്പെട്ട എല്ലാവർക്കും പദ്ധതി പ്രകാരം ലഭ്യമാക്കി.
സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ബെവ്കോയാണ് വീൽചെയറുകൾ വാങ്ങി നൽകുന്നത്.
പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ പി വിജിലേഷ്, ഡോ. ടി വി നിഷ ,ഡോ ഇ സുഷമ , രാംദാസ് തുടങ്ങിയവർ പങ്കെടുത്തു



