പ്രണയ സന്ദേശമെഴുതാൻ ഒരു മതിൽ


 വെളിയങ്കോട്: വലൈന്റൈൻ ദിനത്തിന്റെ ഭാഗമായി എം ടി എം കോളേജിലെ റീഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രണയ സന്ദേശങ്ങൾ എഴുതാൻ *പ്രണയ മതിൽ (Love Wall)* ഒരുങ്ങി. 

ലൈബ്രറിയിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള പ്രണയ മതിലിൽ പ്രണയ സന്ദേശം എഴുതികൊണ്ട് അസിസ്റ്റന്റ് പ്രൊഫസർ അഞ്ചൽ ജമീൽ ഉദ്ഘാടനം ചെയ്തു. 

ഡോ സബിത. സി, നന്ദകുമാർ സിപി, അസ്ന തെസ്നി, ഫൈസൽ ബാവ, എന്നിവർ സന്നിഹിതരായിരുന്നു.നിരവധി വിദ്യാർഥികൾ ആവേശത്തോടെ പ്രണയ മതിലിൽ പ്രണയ സന്ദേശങ്ങൾ എഴുതി ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ്‌ സിനാൻ സ്വാഗതവും സാനിദ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post