ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി


 വളാഞ്ചേരി: ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തീർഥാടകർ തയ്യാറാകണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി അഭ്യർഥിച്ചു. ഹജ്ജിനായിപുറപ്പെടുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും അദ്ദേഹംയാത്രാമൊഴികളും നേർന്നു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർക്കായി വളാഞ്ചേരി എംഇഎസ് കേവീയം കോളജ്ിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻകുട്ടി അധ്യക്ഷനായി.


മണ്ഡലം ട്രെയിനിങ് ഓർഗനൈസർ കെ.ടി. അമാനുല്ല, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫീസർ പി.കെ. അസ്സൈൻ, പ്രിൻസിപ്പൽ ഡോ. സാജിദ്, ഡോ. മുഹമ്മദലി, ഹബീബ് കോട്ടപ്പുറം, ഫാക്കൽറ്റി ഫൈസൽ മൂഴിക്കൽ, ട്രെയിനിങ് ഓർഗനൈസർമാരായ ടി.പി. ഷാജു റഹ്മാൻ, സുലൈമാൻ പതിയിൽ, എ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി, അബ്ദുൽ ഹകീം, ഷാഹുൽ ഹമീദ്, സി.കെ. നവാസ്, നസീർ തോടേങ്ങൽ എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരുടെ പരിചയപ്പെടലും തീർഥാടകർക്കുള്ള സംശയനിവാരണവും നടന്നു.



Post a Comment

Previous Post Next Post