പഴഞ്ഞിയിൽ കാർ തിരിക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടി അപകടം ; യുവാവിന് പരിക്കേറ്റു.


 പഴഞ്ഞിയിൽ കാർ തിരിക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടി അപകടം ; യുവാവിന് പരിക്കേറ്റു. പഴഞ്ഞി കാട്ടകാമ്പാൽ വീട്ടിൽ നവനീതിനാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ പഴഞ്ഞി യംങ്ങ്സ് കോർണറിൽ ആയിരുന്നു അപകടം. റോഡരികിൽ നിന്നിരുന്ന കാർ തിരിക്കുന്നതിനിടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡരികിലേക്ക് തെറിച്ച് വീണാണ് നവനീതിന് പരിക്കേറ്റത്. ഓടികൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ യുവാവിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞി സ്വദേശി കഴിഞ്ഞ ദിവസം പുതുതായി വാങ്ങിയ മാരുതി എർട്ടിഗ കാറിടിച്ചായിരുന്നു അപകടം

Post a Comment

Previous Post Next Post