ചാലിശ്ശേരി പൂരം;റോഡ് നവീകരണം പ്രതിസന്ധിയാകുമോ എന്നാശങ്ക

പ്രസിദ്ധമായ ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂരാഘോഷം മാർച്ച് ഒന്നിന് ഞായറാഴ്ച ആഘോഷിക്കും ഫെബ്രുവരി 17ന് പൂരത്തിന് കൂറയിടുന്നതോടെ പ്രദേശം പൂരാഘോഷ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന ചാലിശ്ശേരി–പട്ടാമ്പി റോഡിലെ നവീകരണ ജോലികൾ ഭക്തർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടാകുമോയെന്ന ആശങ്ക ശക്തമാകുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 2ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ് നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. തൃശൂർ ജില്ലാതിർത്തിയായ തണത്ര പാലം മുതൽ കൂറ്റനാട് പള്ളിവരെ റോഡിന്റെ ഇരുവശങ്ങളിലും അഴുക്കുചാൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചാലിശ്ശേരി ക്ഷേത്ര മൈതാനത്തിൻ്റെ ഭാഗങ്ങളിൽ

സരസ് മേളയ്ക്ക് ശേഷമാണ് റോഡിന്റെ ഒരു വശം ഏകദേശം മൂന്ന് മീറ്റർ നീളത്തിലും ഏകദേശം ഒരടി താഴ്ചയിലും മണ്ണ് മാറ്റിയിട്ടുള്ളത് . ഈ ഭാഗം സിമന്റ്–കരിങ്കല്ല് ചേർത്ത് മൂടിയശേഷമേ അഴുക്കുചാലുകൾക്ക് സ്ലാബുകൾസ്ഥാപിക്കാൻ കഴിയുക എന്നാൽ ഇതുവരെ ഈപ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല.

തണത്ര പാലം മുതൽ മൈതാനം അവസാനിക്കുന്ന ഭാഗം വരെ റോഡിന്റെ ഒരു വശം ഇപ്പോഴും മണ്ണ് മാറ്റിയ നിലയിലാണ്. രാത്രിസമയങ്ങളിൽ അപകടസാധ്യതയും ഏറെയാണ് 

പൂരത്തലേന്ന് നടക്കുന്ന പൂരവാണിഭ ദിനത്തിലുംപൂരദിവസമായ മാർച്ച് 1നും ആയിരക്കണക്കിന് ആളുകളാണ് മൈതാനത്തേക്ക് ഒഴുകി എത്തുക


മൂന്ന് ജില്ലകളിൽ നിന്നായി ഏകദേശം 45 ഗജവീരന്മാർ അണിനിരക്കുന്ന പ്രധാനഉത്സവമായതിനാൽ, നാടിന്റെ ഉത്സവത്തിന് മുമ്പായി കൂടുതൽ ജോലിക്കാരെ ഈ മേഖലയിൽ നിയോഗിച്ച് നിലവിലുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെയും ഉത്സവ സംഘാടക സമിതിയുടെയും ശക്തമായ ആവശ്യം.

Post a Comment

Previous Post Next Post