വെള്ളറക്കാട് ആദൂരിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. ആദൂർ മദ്രസ പള്ളിക്കടുത്ത് വെച്ചാണ് ഓട്ടുപാറ സ്വദേശി കേളം പുലാക്കൽ കുഞ്ഞുമോന്റെ ഒമിനി വാനിന് തീപിടിച്ചത്. കർട്ടൻ ബിസിനസ് നടത്തുന്ന വാഹനമായിരുന്നു. കാറിൽ ഡ്രൈവർ കുഞ്ഞുമോനിനെ കൂടാതെ നാല് പേർ കൂടി ഉണ്ടായിരുന്നു. സംഭവസമയത്ത് കുഞ്ഞുമോനൊഴികെ മറ്റുള്ളവർ പുറത്തിറങ്ങിയിരിക്കുകയായിരുന്നു.വശത്തിലൊതുക്കി നിർത്താനായി വാൻ പതുക്കെയാണ് ഓടിച്ചിരുന്നത്. ഈ സമയത്ത് വാഹനത്തിൻ്റെ അടിയിൽ നിന്ന് തീ വരുന്നത് കണ്ട് ഡ്രൈവർ കുഞ്ഞുമോൻ ഇറങ്ങി ഓടി. ഉടൻ തന്നെ തൊട്ടടുത്തുള്ളവീട്ടിൽ നിന്നും നാട്ടുകാരുടെ സഹായത്താൽ മോട്ടോർ അടിച്ച് വെള്ളം ഒഴിച്ചതിനാൽ ഒമിനി വാൻ മുഴുവനായി കത്തിയില്ല.ഇവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിലെ ടിയർഗ്യാസും തീയണയ്ക്കാൻ ഉപയോഗിച്ചു. ജനവാസ കേന്ദ്രമായതിനാൽ ഒമിനി വാൻ കത്തിയത് ആശങ്കക്കിടയാക്കി. ആർക്കും പരിക്കില്ല.