തൃശൂർ :വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതിസംരക്ഷണ സംഘം കേരളം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകൾക്ക് സ്നേഹത്തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി അരണാട്ടുകര ഡോക്ടർ ജോൺ മത്തായി സെന്റർ സെമിനാർ ഹാളിൽ സംഘടിപ്പിച്ച സ്നേഹ തണ്ണീർ കുടം പരിപാടിയുടെ ഉദ്ഘാടനം ഡോക്ടർ ജോൺ മത്തായി സെന്റർ ക്യാമ്പസ് ഡയറക്ടർ Dr ശ്രീജിത്ത് രാമൻ നിർവ്വഹിച്ചു . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ Dr .മുനീർ ബാബു എം അദ്ധ്യക്ഷത വഹിച്ചു.
പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ. പദ്ധതി വിശദീകരണം നടത്തി സ്നേഹ തണ്ണീർ കുടം ബ്രോഷർ കൈമാറി. വിദ്യാർത്ഥികളായ ആൽവിൻ , മീനാക്ഷി ചടങ്ങുകൾക്ക് ആശംസകളർപ്പിച്ചു.എക്കണോമിക്സ് ഹെഡ് Dr റെജുല ഹെലൻ കെ പി സ്വാഗതവും എൻ എസ് എസ് വളണ്ടിയർ ദേവനന്ദ നന്ദിയും പറഞ്ഞു..



