തിരൂരിൽ യുവാവിൽ നിന്ന് എം.ഡി.എം.എ പിടികൂടി


തിരൂർ: പൊറ്റേത്തപ്പടി ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ (MDMA) പിടികൂടി.


തവനൂർ പുത്തൻപുരയിൽ വീട് സ്വദേശിയായ മുഹമ്മദ് ഷിബാൻ (26) ആണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നുമാണ് ആദ്യം എം.ഡി.എം.എ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ, നിക്കാഹ് കഴിഞ്ഞ് താമസിച്ചിരുന്ന വീട്ടിലെ മുകളിലെ നിലയിലെ ബാത്ത്റൂമിൽ നിന്ന് കൂടി 1.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഉപയോഗത്തിനും അമിത ലാഭത്തിനായി വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post